Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ബസ് സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ നവംബര്‍ 21 തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.

ബസ്് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ഡീസല്‍ വില ഏഴുതവണ വര്‍ദ്ധിപ്പിച്ചെങ്കിലും അതിനനുബന്ധമായി നിരക്ക് വര്‍ദ്ധിപ്പിക്കാത്തതു മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്ന് കോര്‍ഡിനേഷന്‍ കമ്മറ്റി സെക്രട്ടറി ടി.ഗോപിനാഥന്‍ പറഞ്ഞു.

ബസുടമാ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ അതിനുള്ള സമയം നിശ്ചയിച്ചിട്ടില്ലെന്നും ഗതാഗതമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.

നിരക്ക് വര്‍ദ്ധന സംബന്ധിച്ച് തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തീരുമാനമെടുക്കാമെന്ന് നേരത്തെ ബസുടമാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+