കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ബിജെപി വോട്ടുകച്ചവടം നടന്നു: വിജയകുമാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ വ്യാപകമായി കോണ്‍ഗ്രസ്-ബിജെപി വോട്ടുകച്ചവടം നടന്നതായി സിപിഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി എം.വിജയകുമാര്‍ പറഞ്ഞു.

ഈ വോട്ട് കച്ചവടത്തിന്റെ വിശദാംശങ്ങള്‍ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വെളിപ്പെടുത്തും. മന്ത്രിമാരടക്കമുള്ള ഉന്നതകേന്ദ്രങ്ങള്‍ ഇടപെട്ടാണ് കച്ചവടം നടത്തിയത്. കെപിസിസി നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും ഒരു മാസം മുന്‍പാണ് വോട്ടുകച്ചവടം സംബന്ധിച്ച് ആദ്യചര്‍ച്ചകള്‍ നടത്തിയത്. മൂന്നുമന്ത്രിമാരും നാല്് എംഎല്‍എമാരും ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും നഗരത്തില്‍ നിന്നു തന്നെയുള്ള ഒരു എംഎല്‍എ ഇടക്ക് ചര്‍ച്ചകളില്‍ നിന്നും പിന്മാറി. ഇക്കാര്യത്തില്‍ അദ്ദേഹത്തെ ബാധിക്കുന്ന ഒരു പ്രശ്നമുള്ളതുകൊണ്ടാണിത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടുകച്ചവടം നടത്താനുള്ള ധാരണയില്‍ കോണ്‍ഗ്രസും ആര്‍എസ്എസും എത്തിച്ചേര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫിന് ആര്‍എസ്എസ് വോട്ടുകള്‍ ലഭിച്ചുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാന്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിക്കുമെന്ന എം.എം ഹസന്റെ പ്രസ്താവന അവാസ്തവമാണ്. മൊബൈല്‍ ഫോണ്‍ ഹസനെ പരിശോധനക്കായി ഏല്‍പ്പിക്കാന്‍ താന്‍ തയ്യാറാണ്.

ആര്‍എസ്എസ് വോട്ടുകള്‍ മറിച്ചതിന് അവര്‍ പ്രതികളായുളള കേസുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X