കേരളത്തില്‍ ഡിസംബര്‍ 13ന് ഹര്‍ത്താല്‍
കണ്ണൂര്‍: ലോകവ്യാപാര സംഘടനയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബര്‍ 13ന് കേരളത്തില്‍ ജനകീയ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സിപിഐ (എംഎല്‍) കേന്ദ്രസെക്രട്ടറി കെ.എന്‍.രാമചന്ദ്രന്‍ പറഞ്ഞു. ഡിസംബര്‍ 18 വരെ പ്രതിഷേധവാരവും ആചരിക്കും.
ഡിസംബര്‍ 13 മുതലാണ് ഹോങ്കോംഗില്‍ വ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനം ആരംഭിക്കുന്നത്. ഇതിലുണ്ടാകാന്‍ പോകുന്ന തീരുമാനങ്ങള്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.
ഹോങ്കോംഗില്‍ ഒപ്പുവയ്ക്കാനിരിക്കുന്ന പുതിയ കരാറുകളെ കുറിച്ച് പരക്കെ ആശങ്ക നിലനില്‍ക്കുകയാണ്. എന്നിട്ടും വിഷയം ചര്‍ച്ച ചെയ്യാത്തതിന് പിന്നില്‍ രാഷ്ട്രീയഗൂഢാലോചനയാണുള്ളത്. മൂന്നു മുന്നണികളും ഗാട്ട് കരാറിന്റെ പക്ഷത്താണെന്നും രാമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications