പ്രാര്‍ഥനയുമായി മണിയപ്പന്റെ കുടുംബം
ചിങ്ങോലി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ മലയാളി ഡ്രൈവര്‍ മണിയപ്പന്റെ കുടുംബം മണിയപ്പന്‍ എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്ന പ്രാര്‍ഥനയിലാണ്.
നവംബര്‍ എട്ടിനാണ് അച്ഛനമ്മമാരെയും ഭാര്യയെയും കാണാന്‍ ഇതിനു മുമ്പ് മണിയപ്പന്‍ ആലപ്പുഴ ഹരിപ്പാട് ചിങ്ങോലിയിലെ വീട്ടിലെത്തിയത്. അഫ്ഗാനിസ്ഥാനിലേക്ക് ട്രാന്‍സ്ഫറായ സമയത്താണ് അങ്ങോട്ടോക്കു പോകുന്നതിനു മുമ്പായി മണിയപ്പന്‍ ഉറ്റവരെ കാണാനെത്തിയത്. നേരത്തെ മേഘാലയയിലാണ് മണിയപ്പന്‍ ജോലി ചെയ്തിരുന്നത്.
രാമന്‍കുട്ടി-മാണി ദമ്പതികളുടെ ഏക മകനാണ് മണിയപ്പന്‍. മണിയപ്പന്റെ വരുമാനത്തെ ആശ്രയിച്ചാണ് ആ കുടുംബം മുന്നോട്ടുപോകുന്നത്. വിവരമറിഞ്ഞപ്പോള്‍ തന്നെ മണിയപ്പന്റെ ഭാര്യ ബിന്ദു തകര്‍ന്നുപോയി. എട്ടും മൂന്നും വയസ് പ്രായമുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.
ടെലിവിഷനിലൂടെയാണ് മണിയപ്പനെ തട്ടിക്കൊണ്ടുപോയ കാര്യം ബന്ധുക്കള്‍ അറിയുന്നത്. പിന്നീട് ദില്ലിയില്‍ നിന്നും ബിആര്‍ഒ ഉദ്യോഗസ്ഥര്‍ വിളിച്ച് വിവരമറിയിച്ചു.












Click it and Unblock the Notifications