മണിയപ്പനെ വിട്ടുകിട്ടാന്‍ ഊര്‍ജിത ശ്രമം: രമേശ്
കൊച്ചി: താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മണിയപ്പനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായി നടത്തുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായും വിദേശകാര്യ സെക്രട്ടറിയായും നവംബര്‍ 21 തിങ്കളാഴ്ച രാവിലെ സംസാരിച്ചിരുന്നു. മണിയപ്പനെ സുരക്ഷിതമായി മോചിപ്പിക്കുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അവര്‍ അറിയിച്ചതായും ചെന്നിത്തല പറഞ്ഞു.
മണിയപ്പനെ മോചിപ്പിക്കുവാന്‍ സഹായമഭ്യര്‍ത്ഥിച്ച് മണിയപ്പന്റെ ജ്യേഷ്ഠന്‍ ഹരിദാസ് തിങ്കളാഴ്ച രമേശ് ചെന്നിത്തലയോട് സംസാരിച്ചിരുന്നു.
ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശിയായ മണിയപ്പന്‍ നവംബര്‍ എട്ടിനാണ് നാട്ടില്‍ വന്നു മടങ്ങിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഞായറാഴ്ചയാണ് താലിബാന്‍കാര്‍ മറ്റു മൂന്നുപേര്‍ക്കൊപ്പം മണിയപ്പനെ തട്ടിക്കൊണ്ടുപോയത്.












Click it and Unblock the Notifications