Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണന്റെ പേരില്‍ അന്താരാഷ്ട്രകണ്‍വെന്‍ഷന്‍ സെന്റര്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച മുന്‍രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പേരില്‍ ആക്കുളത്ത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാരായണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനായി നവംബര്‍ 21 തിങ്കളാഴ്ച ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

140 കോടി രൂപ ചിലവിലായിരിക്കും കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുക. കോട്ടയത്ത് തെക്കുംതലയില്‍ ഒരു ഓഡിയോ വിഷ്വല്‍ സെന്ററും അദ്ദേഹത്തിന്റെ പേരില്‍ നിര്‍മിക്കും. നാരായണന്റെ ജന്മനാടായ ഉഴവൂരിലും ഉചിതമായ സ്മാരകം നിര്‍മിക്കും. നാരായണന് സ്മാരകം നിര്‍മിക്കുന്നതു സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയിവരികയാണ്.

തന്റെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ താന്‍ വഹിച്ച എല്ലാ സ്ഥാനങ്ങളോടും നീതി പുലര്‍ത്തിയ വ്യക്തിയായിരുന്നു നാരായണനെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരുംതലമുറക്ക് നാരായണന്റെ ജീവിതം പ്രചോദമാകുമെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഉന്നതങ്ങളില്‍ എത്തിയപ്പോഴും മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്നയാളാണ് നാരായണനെന്നും അദ്ദേഹം അനുസ്മരിച്ചു.

ഒരു രാഷ്ട്രപതിയെന്ന നിലക്ക് ധീരമായി തീരുമാനങ്ങളെടുത്ത വ്യക്തിയായിരുന്നു നാരായണനെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭരണപക്ഷത്തിന്റെ കയ്യില്‍ ഒരു റബ്ബര്‍ സ്റാമ്പായി മാറാന്‍ നാരായണന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാര്‍, ഭരണപ്രതിപക്ഷത്തെ വിവിധ കക്ഷി നേതാക്കള്‍ എന്നിവരും അനുശോചനസമ്മേളനത്തില്‍ സംസാരിച്ചു. കെ.ആര്‍ നാരായണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വേണ്ടി ഒരു ദിവസത്തേക്കാണ് സഭ ചേരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+