ഈ വര്‍ഷം വൈദ്യുതിനിരക്ക് വര്‍ദ്ധനയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം വൈദ്യുതിനിരക്ക് വര്‍ധനയും അധിക സര്‍ചാജും ഉണ്ടാകില്ല. വൈദ്യുതി താരിഫ് റഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
വൈദ്യുതി കണക്ഷനുള്ള അപേക്ഷ നല്‍കി 30 ദിവസത്തിനകം കണക്ഷന്‍ നല്‍കിയില്ലെങ്കില്‍ ബോര്‍ഡ് ഉപഭോക്താവിന് 50 രൂപ പിഴ നല്‍കണം. ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതി സംബന്ധമായ പരാതികള്‍ ലഭിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കണം.
കെഎസ്ഇബിയുടെ നഷ്ടം 51 കോടിയായി കുറഞ്ഞിട്ടുണ്ട്. 7675.14 ദശലക്ഷം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം കേരളത്തിലെ ഡാമുകളില്‍ അവശേഷിക്കുന്നതായി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു.












Click it and Unblock the Notifications