Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഗിങ് തടയാന്‍ സെല്‍ രൂപീകരിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് തടയാന്‍ സംസ്ഥാന പൊലീസിന്റെ മേല്‍നോട്ടത്തില്‍ ആന്റി റാഗിങ് സെല്‍ രൂപീകരിച്ചു. സെല്‍ഫോര്‍ ആന്റി റാഗിങ് എംഫര്‍ട്സ് (കെയര്‍) എന്നാണ് പേര്.

പൊലീസ് ആസ്ഥാനത്തെ ഓപ്പറേഷന്‍ വിഭാഗത്തിലെ ഡിജിപി രാജന്‍ മഥേക്കറിന്റെ നേതൃത്വത്തിലാണ് സെല്‍. സെല്ലിന്റെ പ്രവര്‍ത്തനം ഡിസംബര്‍ ഒന്നിന് ആരംഭിക്കും. എഐജി എന്‍.ഗോപാലകൃഷ്ണന്‍, എസ്പി വിജയശ്രീകുമാര്‍ എന്നിവര്‍ സെല്ലിലെ അംഗങ്ങളാണ്.

1999ല്‍ ഇത്തരം ഒരു സെല്‍ ഉണ്ടാക്കാന്‍ ശ്രമം നടന്നതാണെങ്കിലും സര്‍ക്കുലര്‍ പ്രസിദ്ധീകരണത്തില്‍ അത് ഒതുങ്ങി. ശനിയാഴ്ച ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

സെല്‍ പിടികൂടുന്ന റാഗിങ് വീരന്‍മാരെ ബ്ലാക്ക് ലിസ്റില്‍ പെടുത്തി കോളജുകളില്‍ നിന്ന് പുറത്താക്കും. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം ലഭിക്കില്ല. കോളജുകളിലെ റാഗിങ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് സെല്‍ മുന്‍ഗണന നല്‍കും. ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ എല്ലാ പ്രഫഷണല്‍ കോളജുകളിലെയും പ്രിന്‍സിപ്പല്‍മാരുമായി ഡിജിപി രാജന്‍ മഥേക്കര്‍ ആശയവിനിമയം നടത്തും.

റാഗിങ് സംബന്ധിച്ച് പൊലീസ് സ്റേഷനുകളില്‍ കിട്ടുന്ന പരാതികളില്‍ നടപടിയുണ്ടാവുന്നോയെന്ന് സെല്‍ പരിശോധിക്കും. ഈ സെല്ലിന്റെ കീഴില്‍ ജില്ലാ സെല്ലുകളും രൂപീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+