Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ വിജയിക്കും: രാജഗോപാല്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പന്ന്യന്‍ രവീന്ദ്രന്‍ ചെറിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് തന്റെ വിലയിരുത്തലെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ഒ.രാജഗോപാല്‍ പറഞ്ഞു.

ജില്ലയിലെ സംഘടനാ പ്രശ്നങ്ങള്‍ തീര്‍ക്കാതെ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടതാണ് ബിജെപിക്ക് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാജഗോപാല്‍ ഇക്കാര്യം പറഞ്ഞത്.

സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയെ രാജഗോപാല്‍ പരോക്ഷമായി കുറ്റപ്പെടുത്തി. എന്നാല്‍ ശ്രീധരന്‍ പിള്ള പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടതില്ല. ശ്രീധരന്‍ പിള്ളയുടെ കാലാവധി തീരാന്‍ മാസങ്ങളെ ഉള്ളൂ. അതിനിടെ സ്ഥാനമൊഴിഞ്ഞിട്ട് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല.

സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടി എടുക്കുകയാണ് വേണ്ടത്. തിരുവനന്തപുരത്തെ പോല മറ്റു ചില ജില്ലകളിലും സംഘടനാ പ്രശ്നങ്ങളുണ്ട്. ഇവ പരിഹരിക്കണം. ബിജെപിക്ക് സംഘടനാ ദൗര്‍ബല്യമൊന്നുമില്ല.

ഒരു ഉപതിരഞ്ഞെടുപ്പില്‍ ആരെയും വിജയിപ്പിക്കേണ്ട കാര്യം ആര്‍എസ്എസിനില്ല. എല്ലാവരുടെയും വോട്ട് ഒരേപോലെ സമാഹരിക്കാനാവില്ല. അതത് സാഹചര്യവും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെയും അനുസരിച്ചായിരിക്കും വോട്ടുകള്‍ ലഭിക്കുക.

തിരുവനന്തപുരത്ത് സി.കെ. പത്മനാഭനും സംഘപരിപവാറുമായി അകല്‍ച്ചയുണ്ട്. ഇതും തിരഞ്ഞടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പത്മനാഭന് വോട്ട് കുറയാനാണ് സാധ്യത. ഈ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അനുസരിച്ച് കോണ്‍ഗ്രസിന് വോട്ട് കൂടും. പ്രചരണ രംഗത്ത് കോണ്‍ഗ്രസുകാര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതും കോണ്‍ഗ്രസിന്റെ വോട്ടുകൂടാന്‍ സഹായിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+