ശിവസേനക്കാരനെ ആര്‍എസ്എസുകാര്‍ വെട്ടി
ആലപ്പുഴ: ആലപ്പുഴ പുളിങ്കുന്നില്‍ ശിവസേനാ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടി. പുളിങ്കുന്ന് വെച്ചൂത്തറവീട്ടില്‍ വിജയകുമാറിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവംബര്‍ 20 ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. മങ്കൊമ്പിനടുത്ത് ഒന്നാംകരയില്‍ ഷാപ്പുനടത്തിപ്പുകാരനായ വിജയകുമാറിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയാണ് വെട്ടിയത്.
നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സന്തോഷ് എന്ന യുവാവ് ഒരു കേസുമായി ബന്ധപ്പെട്ട് റിമാന്റിലായിരുന്നു. ഇയാളെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചതിന്റെ പ്രതികാരമായാണ് വിജയകുമാറിനെ വെട്ടിയത്.
സംഭവത്തില്‍ പുളിങ്കുന്ന് സ്വദേശികളായ നെഹ്റു, വിനോദ്, സുദര്‍ശന്‍, സജീവ് എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് 11 പേരെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications