ഏരിയല്‍ ഷാരോണ്‍ ലികുഡ് പാര്‍ട്ടി വിടുന്നു
ടെല്‍ അവിവ്: ഇസ്രയേലിലെ ഏരിയല്‍ ഷാരോണ്‍ സര്‍ക്കാരിന് ലേബര്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിടും. ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടി വിടാനും ഷാരോണ്‍ തീരുമാനിച്ചിട്ടുണ്ട്.
നവംബര്‍ 21 തിങ്കളാഴ്ച ഷാരോണ്‍ ലികുഡില്‍ നിന്നുള്ള തന്റെ രാജി പ്രഖ്യാപിക്കും. നേരത്തെ തിരഞ്ഞെടുപ്പ് നടത്താനായി പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രഖ്യാപനവും തിങ്കളാഴ്ചയുണ്ടായേക്കും. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഷാരോണ്‍ പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇസ്രേയലി ടെലിവിഷനും ആര്‍മി റേഡിയോയുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ പാര്‍ട്ടി രൂപീകരിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഷാരോണിന്റെ തീരുമാനം. 10 മാസം നീണ്ടുനിന്ന സഖ്യം അവസാനിപ്പിച്ചാണ് ലേബര്‍ പാര്‍ട്ടി ഷാരോണിനുള്ള പിന്തുണ പിന്‍വലിച്ചത്.












Click it and Unblock the Notifications