Get Updates
Get notified of breaking news, exclusive insights, and must-see stories!

രത്നസിരി വിക്രമനായകെ പുതിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയിലെ പുതിയ പ്രധാനമന്ത്രിയായി രത്നസിരി വിക്രമനായകയെ പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് മഹീന്ദ രാജപക്സെ നിയമിച്ചു.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെയുടെ സഹോദരനും വിദേശകാര്യമന്ത്രിയുമായ അനുര ഭണ്ഡാരനായകെയെ പ്രധാനമന്ത്രിയാക്കാനുള്ള നേരത്തെയുള്ള തീരുമാനം ഉപേക്ഷിച്ചാണ് വിക്രമനായകയെ നിയമിച്ചത്.

വിക്രമനായകെ നവംബര്‍ 21 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ മന്ത്രിസഭയിലെ അംഗങ്ങളെയും അവര്‍ക്കുള്ള വകുപ്പുകളും തീരുമാനിക്കും.

എല്‍ടിടിഇക്കെതിരായി കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന വിക്രമനായകെ അവര്‍ക്ക് എന്തെങ്കിലും ഇളവുകള്‍ നല്‍കുന്നതിനെ എപ്പോഴും എതിര്‍ത്തിട്ടുളള വ്യക്തിയാണ്. സിംഹള ബുദ്ധന്‍മാരുടെ അംഗസംഖ്യ വര്‍ദ്ധിപ്പിച്ച് തമിഴ്പുലികളെ എതിര്‍ക്കാന്‍ നേരത്തെ ആഹ്വാനം നല്‍കിയിട്ടുള്ള വ്യക്തി കൂടിയാണ് വിക്രമനായകെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+