ബീഹാറില്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം
പട്ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം നേടി. 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ 144 സീറ്റുകളാണ് ബിജെപി-ജനതാദള്‍ യുനൈറ്റഡ് സഖ്യം നേടിയത്. ഇതോടെ 15 വര്‍ഷം നീണ്ട ബീഹാറിലെ ലാലു-റാബ്റി യുഗത്തിന് അന്ത്യമായി.
ജനതാദള്‍ യുനൈറ്റഡിന് 89ഉം ബിജെപിക്ക് 55ഉം സീറ്റാണ് ലഭിച്ചത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് 67 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ആര്‍ജെഡിക്ക് ഒറ്റക്ക് 56 സീറ്റാണുള്ളത്.
രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിക്ക് 11 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗണ്യമായ സീറ്റുകള്‍ നേടി നിര്‍ണായകശക്തിയാവുകയും ആര്‍ജെഡി മുന്നണിക്കും എന്‍ഡിഎയ്ക്കും പിന്തുണ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്ത എല്‍ജെപിക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണയുണ്ടായത്.
ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ്കുമാറായിരിക്കും ബീഹാറിലെ പുതിയ മുഖ്യമന്ത്രി. ഇതിനു മുമ്പ് 2004ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നിതീഷ്കുമാര്‍ ഏഴ് ദിവസം മുഖ്യമന്ത്രിയായിട്ടുണ്ട്. നിയമസഭയില്‍ വിശ്വാസവോട്ട് തേടാതെ അന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.


Click it and Unblock the Notifications