ഏഴില്‍ ആറു നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ്
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ഏഴില്‍ ആറു നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ ചരിത്രവിജയം കൊയ്തത്.
തിരുവനന്തപുരം വെസ്റ്, ഈസ്റ്, നോര്‍ത്ത്, നേമം, കോവളം, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ പാറശാലയില്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.ശിവകുമാറിന് ലീഡ് ലഭിച്ചത്.
ലീഡ് നില ഇങ്ങനെയാണ്: തിരുവനന്തപുരം വെസ്റ്- 10672, ഈസ്റ്-76738, നോര്‍ത്ത്-13352 നേമം-14357, കോവളം-14176, നെയ്യാറ്റിന്‍കര-7746. പാറശാലയില്‍ യുഡിഎഫിന് 1013 വോട്ടുകളുടെ ലീഡാണുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലായിരുന്നു എല്‍ഡിഎഫിന് മുന്‍തൂക്കം. തിരുവനന്തപുരം വെസ്റ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നീ സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ തിരുവനന്തപുരം നോര്‍ത്തിലും ഈസ്റിലും ബിജെപിക്കായിരുന്നു ലീഡ്.












Click it and Unblock the Notifications