ബിജെപി വോട്ട് മറിച്ചുവെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തോല്പിക്കാന്‍ ബിജെപി വോട്ട് മറിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തിരുവനന്തപുരത്തു ഒരു ലക്ഷം വോട്ടെങ്കിലും ബിജെപിക്കുണ്ട്. ഇത് ബിജെപിക്കു തന്നെ കിട്ടിയിരുന്നെങ്കില്‍ ചിത്രം മറ്റൊന്നുകമായിരുന്നു. ബിജെപി വോട്ട് മറിച്ചതാണ് യുഡിഎഫിന്റെ തോല്‍വിക്ക് അടിസ്ഥാനം.
ഈ ഉപതിരഞ്ഞെടുപ്പോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. മുഖ്യശത്രുവായ കോണ്‍ഗ്രസിനെ തോല്പിക്കാന്‍ വേണ്ടിയാണ് ബിജെപി വോട്ട് മറിച്ചത്.
യുഡിഎഫിന് അനുകൂലമായ ജനവിധിയാണ് പ്രതീക്ഷിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 85,000 വോട്ട് യുഡിഎഫിന് അധികം കിട്ടിയിട്ടുണ്ട്. യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications