Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രസിഡന്റ് ശ്രീധരന്‍ പിള്ള രാജിവച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തത്തില്‍ പി.എസ്.ശ്രീധരന്‍പിള്ള പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചേക്കും.

തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയമാണ് ബിജെപിക്കുണ്ടായത്. 34373 വോട്ട് മാത്രം കിട്ടിയ ബിജെപി സ്ഥാനാര്‍ഥി സി.കെ.പത്മനാഭന് കെട്ടിവച്ച തുക പോയത് വലിയ നാണക്കേടാണ് പാര്‍ട്ടിക്കുണ്ടാക്കിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2.28 ലക്ഷം വോട്ട് നേടിയ പാര്‍ട്ടിയുടെ ഈ പതനത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല. ഇത്രയും കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ പാര്‍ട്ടിയില്‍ മുറവിളി ഉയരുമെന്ന് ഉറപ്പാണ്.

വോട്ട് കുറയുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും ഇത്ര കനത്ത തിരിച്ചടിയുണ്ടാവുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ആര്‍എസ്എസ് വോട്ടുകള്‍ നഷ്ടപ്പെട്ടാല്‍ തന്നെ ബിജെപിക്ക് ഇത്രയും വോട്ടുകള്‍ കുറയാനിടയില്ല. 70,000ഓളം അടിസ്ഥാന വോട്ടുകള്‍ ഇവിടെ ബിജെപിക്കുണ്ടെന്നാണ് മുന്‍ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്രയും വലിയ വോട്ട് ചോര്‍ച്ച ബിജെപി നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്.

ശ്രീധരന്‍പിള്ളയുടെ എതിര്‍പക്ഷത്തുള്ള നേതാക്കള്‍ ഇതോടെ അദ്ദേഹത്തെ നീക്കാന്‍ ആവശ്യപ്പെടുമെന്നുറപ്പാണ്. തോല്‍വിയുടെ ഭാരം ഇത്ര കനത്തതായിരിക്കെ എതിര്‍പ്പുകളെ അവഗണിച്ച് ശ്രീധരന്‍പിള്ളയ്ക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞേക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+