ശ്രീധരന്‍പിള്ള പ്രസിഡന്റ് സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പി.എസ്.ശ്രീധരന്‍പിള്ള ബിജെപി പ്രസിഡന്റ്സ്ഥാനം രാജിവച്ചു.
രാജിക്കത്ത് ബിജെപി ദേശീയ പ്രസിഡന്റ് എല്‍.കെ.അദ്വാനിക്ക് അയച്ചുകൊടുത്തു. തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തിലാണ് ശ്രീധരന്‍പിള്ള രാജി പ്രഖ്യാപിച്ചത്.
ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് ഹൈജാക്ക് ചെയ്യുന്നത് തടയാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം താനേറ്റെടുക്കുന്നുവെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications