പന്ന്യന്‍ രവീന്ദ്രന്‍ 74,200 വോട്ടിന് ജയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ 74,200 വോട്ടിന് വിജയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ.വാസുദേവന്‍ നായര്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ലീഡാണ് പന്ന്യന്‍ രവീന്ദ്രനു ലഭിച്ചിരിക്കുന്നത്. 54,604 വോട്ടായിരുന്നു 2004ലെ തിരഞ്ഞെടുപ്പില്‍ പി.കെ.വിയുടെ ഭൂരിപക്ഷം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2.28 ലക്ഷം വോട്ട് നേടിയ ബിജെപിക്ക് വന്‍തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 34373 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ഥി സി.കെ.പത്മനാഭനു ലഭിച്ചത്.

സിപിഐ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.ശിവകുമാറിന് ഇത് തുടര്‍ച്ചയായ രണ്ടാം വട്ടം തോല്‍വിയാണ്.

പന്ന്യന്‍ രവീന്ദ്രന് 71400 വോട്ടിന്റെ ലീഡ്
11.20 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ലീഡ് 71400 വോട്ടുകളായി ഉയര്‍ന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ.വാസുദേവന്‍ നായര്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ലീഡാണ് പന്ന്യന്‍ രവീന്ദ്രനു ലഭിച്ചിരിക്കുന്നത്. 54,604 വോട്ടായിരുന്നു പി.കെ.വിയുടെ ഭൂരിപക്ഷം.

കോവളത്ത് 10784 വോട്ടിന്റെയും തിരുവനന്തപുരം നോര്‍ത്തില്‍ 16352 വോട്ടിന്റെയുംനെയ്യാറ്റിന്‍കരയില്‍ 7525 വോട്ടിന്റെയും തിരുവനന്തപുരം ഈസ്റില്‍ 11539 വോട്ടിന്റെയും ലീഡാണ് എല്‍ഡിഎഫിനു ലഭിച്ചത്.

പന്ന്യന്‍ 65762 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
11.00 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 90 ശതമാനം വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ലീഡ് 65762 വോട്ടുകളായി ഉയര്‍ന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ.വാസുദേവന്‍ നായര്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ലീഡാണ് പന്ന്യന്‍ രവീന്ദ്രനു ലഭിച്ചിരിക്കുന്നത്.

പന്ന്യന്‍ 61128 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
10.53 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 85 ശതമാനം വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ലീഡ് 61128 വോട്ടുകളായി ഉയര്‍ന്നു.

പന്ന്യന്‍ 55195 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
10.40 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 80 ശതമാനം വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ലീഡ് 55195 വോട്ടുകളായി ഉയര്‍ന്നു.

പാറശാല മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.ശിവകുമാറിനാണ് ലീഡ്. 1013 വോട്ടുകളുടെ ലീഡാണ് ഇവിടെ യുഡിഎഫ് നേടിയത്.

പന്ന്യന്‍ 47803 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
10.30 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 74 ശതമാനം വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ലീഡ് 47803 വോട്ടുകളായി ഉയര്‍ന്നു.

മൂന്ന് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി കഴിഞ്ഞു. നേമം മണ്ഡലത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 14357 വോട്ടുകളുടെ ലീഡാണ് പന്ന്യന്‍ രവീന്ദ്രനുള്ളത്.

തിരുവനന്തപുരം വെസ്റിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാപ്പോള്‍ 11548 വോട്ടുകളുടെ ലീഡാണ് എല്‍ഡിഎഫിന്. തിരുവനന്തപുരം ഈസ്റിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 11539 വോട്ടുകളുടെ ലീഡ് പന്ന്യനു ലഭിച്ചു.

പന്ന്യന്‍ 44564 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
10.28 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഏതാണ്ട് എഴുപത് ശതമാനം വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ലീഡ് 44564 വോട്ടുകളായി ഉയര്‍ന്നു.

ബിജെപിക്ക് ഇതുവരെ 24518 വോട്ട് മാത്രമാണ് ലഭിച്ചത്. പന്ന്യന്‍ 40000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
10.10 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ലീഡ് 40,000ഓളം വോട്ടുകളായി ഉയര്‍ന്നു.

പന്ന്യന്‍ 30070 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
9.52 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ലീഡ് 30070 വോട്ടുകളായി ഉയര്‍ന്നു. തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും പന്ന്യന്‍ രവീന്ദ്രന്‍ ലീഡ് ചെയ്യുന്നു.

പന്ന്യന്‍ 27300 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
9.46 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ ലീഡ് തുടരുന്നു. 40 ശതമാനം വോട്ടുകളെണ്ണിയപ്പോള്‍ 27300 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.

പന്ന്യന്‍ 25592 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
9.40 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ നാല് റൗണ്ട് വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ലീഡ് 25592 വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു.

പന്ന്യന്‍ 24300 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
9.34 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ലീഡ് 24300 വോട്ടുകളായി വര്‍ധിച്ചു. എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.

ബിജെപിയുടെ വോട്ട് വളരെ കുറഞ്ഞു. പതിനായിരത്തില്‍ പരം വോട്ടുകള്‍ മാത്രമാണ് ബിജെപിക്കു ഇതുവെര ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഡ് ലഭിച്ച കേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് ഗണ്യമായി വോട്ട് കുറഞ്ഞു.

പന്ന്യന്‍ 21652 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
9.28 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 32 ശതമാനം വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ ലീഡ് തുടരുന്നു. 21652 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.

തിരുവനന്തപുരത്തെ ഏഴ് മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. നേമം മണ്ഡലത്തിലാണ് പന്ന്യന് ഏറ്റവും കൂടുതല്‍ ലീഡുള്ളത്. നെയ്യാറ്റിന്‍കരയില്‍ 3850 വോട്ടുകളുടെയും കോവളത്ത് 1548 വോട്ടുകളുടെയും പാറശാലയില്‍ 1103 വോട്ടുകളുടെയും ലീഡാണ് അദ്ദേഹത്തിനുള്ളത്.

പന്ന്യന്‍ 20782 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
9.22 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ ലീഡ് വര്‍ധിച്ചു. 20782 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.

പന്ന്യന്‍ 16328 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
9.13 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ 16328 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

പന്ന്യന്‍ 10167 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
9.05 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് വ്യക്തമായ ലീഡ്. 10167 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.

പന്ന്യന്‍ 8000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
8.50 എഎം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ലീഡ് അറിവായപ്പോള്‍ എല്‍ഡിഎഫ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ 8000ഓളം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+