കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
താലിബാന് റാഞ്ചിയ ഒരാളെ വെറുതെവിട്ടു
കാബൂള്‍: മലയാളി ഡ്രൈവര്‍ മണിയപ്പനോടാപ്പം താലിബാന് റാഞ്ചിയ ഒരു അഫ്ഗാന്‍കാരനെ വെറുതെവിട്ടു.
ഇയാളെ അഫ്ഗാന് ഇന്റലിജന്‍സ് ഏജന്റുകള്‍ ചോദ്യം ചെയ്തുവരികയാണ്. രണ്ട് അഫ്ഗാന്കാരു മണിയപ്പനും ഇപ്പോഴും താലിബാന്റെ പിടിയിലാണ്. മണിയപ്പനും അഫ്ഗാന്‍കാരും എവിടെയാണെന്ന് കണ്ടെത്താന്‍ ഇയാളില്‍ നിന്നും സൂചനകള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാന് അധികൃതര്‍.
താലിബാന് റാഞ്ചിയ ഇന്ത്യക്കാരനെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് അഫ്ഗാന് അധികൃതര്‍ അറിയിച്ചു.
മണിയപ്പന് ജോലി ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയായ ബോര്‍ഡ്സ് റോഡ്സ് ഓര്ഗനൈസേഷന് അഫ്ഗാനിസ്ഥാന് വിട്ടില്ലെങ്കില്‍ മണിയപ്പനെ കൊല്ലുമെന്ന് നേരത്തെ താലിബാന് ഭീഷണി മുഴക്കിയിരുന്നു.
Comments
Story first published: Tuesday, November 22, 2005, 5:30 [IST]