ബീഹാറില്‍ 14 അംഗ മന്ത്രിസഭ: നിതീഷ് കുമാര്‍
ദില്ലി: ബീഹാറിലെ പുതിയ എന്‍ഡിഎ മന്ത്രിസഭയില്‍ ഒരു ഉപമുഖ്യമന്ത്രിയടക്കം 14 അംഗങ്ങളുണ്ടായിരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. നവംബര്‍ 23 ബുധനാഴ്ച ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമാണ് നിതീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടക്കത്തില്‍ 12 മുതല്‍ 14 വരെയുളള മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ടുളള ചെറിയ മന്ത്രിസഭയായിരിക്കും നിലവില്‍ വരിക. പിന്നീട് മന്ത്രിസഭ വികസിപ്പിക്കും. ബിജെപിയുടേയും ജെഡിയുവിന്റേയും നിയമസഭാകക്ഷിയോഗങ്ങള്‍ ബുധനാഴ്ച നാല് മണിക്ക് പട്നയില്‍ ചേരും. ആറു മണിക്ക് ഇരുപാര്‍ട്ടികളുടേയും സംയുക്തയോഗവും ചേരും. സഖ്യനേതാവിനെ ഈ യോഗത്തില്‍ വച്ചു തിരഞ്ഞെടുക്കും. ഇതിനു ശേഷമായിരിക്കും ഗവര്‍ണര്‍ ബൂട്ടാസിംഗിനെ കണ്ട് മന്ത്രിസഭ രൂപവര്‍ക്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കുക.
ഉപമുഖ്യമന്ത്രിയെ സംബന്ധിച്ച് എല്ലാകാര്യങ്ങളും തീരുമാനിച്ചെന്നു പറഞ്ഞെങ്കിലും അതാരാണെന്ന് വെളിപ്പെടുത്താന്‍ നിതീഷ് കുമാര്‍ തയ്യാറായില്ല.
ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോഡി, ഷാനവാസ് ഹുസൈന്‍, അശ്വനി ചൗബെ, നന്ദകിഷോര്‍ യാദവ് തുടങ്ങിയ പേരുകളാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications