Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനഗറില്‍ സിനിമാതീയേറ്റര്‍ തകര്‍ക്കാനെത്തിയ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗറിലെ സൈനികക്യാമ്പ് സ്ഥിതി ചെയ്തിരുന്ന ഒരു സിനിമാതീയേറ്ററില്‍ നവംബര്‍ 23 ബുധനാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ് സൈനികര്‍ക്ക് പരിക്കേറ്റു.

സിനിമാതീയേറ്റര്‍ തകര്‍ക്കാനുള്ള ഭീകരരുടെ ശ്രമം സിആര്‍പിഎഫ് സൈനികര്‍ പരാജയപ്പെടുത്തി.

നഗരത്തിന് അടിവാരത്തിലുള്ള സൈനികര്‍ താമസിച്ചിരുന്ന തീയേറ്റര്‍ തകര്‍ക്കാനെത്തിയ ആത്മഹത്യാ സ്ക്വാഡിലെ രണ്ടു ഭീകരരാണ് കൊല്ലപ്പെട്ടത്. സിനിമാതീയേറ്ററിന്റെ കവാടത്തിലെത്തിയ ഭീകരര്‍ സൈനികര്‍ക്കും നേരെ ഗ്രനേഡെറിയുകയും പിന്നീട് വെടിവയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സൈനികര്‍ തിരിച്ചു നടത്തിയ വെടിവയ്പിലാണ് ഭീകരരന്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ നടത്തിയ വെടിവയ്പിലാണ് സൈനികര്‍ക്ക് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് മറ്റ് ഭീകരര്‍ ക്യാമ്പിനുള്ളിലേക്ക് കയറിയിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ സൈനികര്‍ ഈ പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുകയാണ്.

96 ബറ്റാലിയന്‍ സൈനികരാണ് സിനിമാതീയേറ്ററിനകത്ത് ക്യാമ്പ് ചെയ്യുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+