നിതീഷിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ ലാലു പ്രസാദ് പങ്കെടുത്തേക്കില്ല
പട്ന: നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പങ്കെടുത്തേക്കില്ല.
ലാലു പ്രസാദ് യാദവ് നവംബര്‍ 23 ബുധനാഴ്ച വൈകീട്ട് ദില്ലിയിലേക്ക് മടങ്ങുമെന്ന് ആര്‍ജെഡി വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് നീതീഷ് ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ജെഡി എംഎല്‍എമാരുടെ യോഗം 25ന് വൈകീട്ട് അഞ്ചുമണിക്ക് ദേശ്രത്ന മാര്‍ഗിലെ ലാലു പ്രസാദ് യാദവിന്റെ വസതിയില്‍ ചേരും. പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി ലാലുവിന്റെ പത്നിയും മുന്‍ബീഹാര്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയെ യോഗത്തില്‍ തിരഞ്ഞെടുക്കും.












Click it and Unblock the Notifications