മണിയപ്പനെ വധിച്ചെന്ന് താലിബാന്
ദില്ലി: അഫ്ഗാനിസ്ഥാനില്‍ ബന്ദിയാക്കപ്പെട്ട മലയാളി ഡ്രൈവര്‍ മണിയപ്പനെ വധിച്ചതായി താലിബാന് അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം അഫ്ഗാന് വിദേശകാര്യ മന്ത്രാലയമോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് മണിയപ്പനെ വധിച്ചുവെന്ന് താലിബാന് അവകാശപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് അഫ്ഗാന് വിദേശകാര്യ മന്ത്രാലവുമായി ബന്ധപ്പെട്ടുവരികയാണ്.
താലിബാന് നല്കിയ അന്ത്യ ശാസനം ചെവിക്കൊള്ളാതിരുന്നതു കൊണ്ട് ചൊവാഴ്ച വൈകീട്ടോടെ ഇന്ത്യന്‍ ഡ്രൈവറെ വെടിവെച്ചു കൊന്ന് ശവം വലിച്ചെറിഞ്ഞു എന്നാണ് താലിബാന് വക്താവ് യൂസഫ് അഹമദി അറിയിച്ചത്. മൃതദേഹം എപ്പോള്‍ എവിടെ ലഭ്യമാകുമെന്ന് പിന്നീട് അറിയിക്കാമെന്നും വക്താവ് പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് വിദേശകാര്യ വകുപ്പിന്റെ വക്താവ് നവ്തേജ-് ശര്‍മ്മ പറഞ്ഞത്.
മണിയപ്പന് ജോലി ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയായ ബോര്‍ഡ്സ് റോഡ്സ് ഓര്ഗനൈസേഷന് അഫ്ഗാനിസ്ഥാന് വിട്ടില്ലെങ്കില്‍ മണിയപ്പനെ കൊല്ലുമെന്ന് നേരത്തെ താലിബാന് ഭീഷണി മുഴക്കിയിരുന്നു. താലിബാന്റെ അന്ത്യശാസനത്തിന്റെ കാലാവധി ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ അവസാനിച്ചിരുന്നു.