അബുസലിമിനെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു
മുംബൈ: മുംബൈ ബോംബ് സ്ഫോടന പരമ്പര കേസില്‍ അധോലോക കുറ്റവാളി അബുസലിമിനെ ടാഡ കോടതി ഡിസംബര്‍ ഏഴ് വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
അബുസലിമിനെ ഇപ്പോള്‍ കസ്റഡിയില്‍ ആവശ്യമില്ലെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. മതിയായ സുരക്ഷാ മുന്‍കരുതലുകളെടുത്ത ശേഷം ആര്‍തര്‍ റോഡിലെ സെന്‍ട്രല്‍ ജയിലില്‍ സലിമിനെ റിമാന്റ് ചെയ്യാമെന്നും ടാഡ കോടതി നിര്‍ദേശിച്ചു.


Click it and Unblock the Notifications