രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് സഹായം
കണ്ണൂര്‍: സംസ്ഥാനത്ത് രാഷ്ട്രീയകലാപങ്ങളില്‍ മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പാര്‍ട്ടി സാമ്പത്തിക സഹായം നല്‍കും. നവംബര്‍ 24ന് കണ്ണൂരില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ വച്ച് മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണിയാണ് സഹായവിതരണം നടത്തുക.
സംസ്ഥാനത്തെ 100ഓളം വരുന്നവര്‍ക്ക് 25 ലക്ഷം രൂപയാണ് സഹായമായി നല്‍കുന്നത്. ഇവരില്‍ 47 പേര്‍ കണ്ണൂരില്‍ നിന്ന് ഉള്ളവരാണ്. 1947 മുതലുള്ള രാഷ്ട്രീയകലാപങ്ങളില്‍ മരിച്ചവര്‍ക്കാണ് സഹായം നല്‍കുന്നത്.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ ചൈതന്യയാത്രയില്‍ നിന്നും സമാഹരിച്ച 10 ലക്ഷവും ഇതിനു പുറമെ കോണ്‍ഗ്രസ് എംഎല്‍എമാര്‍, എംപിമാര്‍, തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്‍ എന്നിവരുടെ സംഭാവനകളും ഉള്‍ക്കൊള്ളിച്ചാണ് സഹായധനം സ്വരൂപിച്ചിരിക്കുന്നത്.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എംഎല്‍എമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ സഹായവിതരണച്ചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications