കണ്ണൂര്‍ വിമാനത്താവളം: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിനു കേന്ദ്രത്തിന്റെ താത്കാലിക അനുമതി ലഭിച്ച സാഹചര്യത്തില്‍ വിമാനത്താവള പദ്ധതി ഏതു രീതിയില്‍ നടപ്പിലാക്കണമെന്നു തീരുമാനിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
മന്ത്രിമാരായ വക്കം പുരുഷോത്തമന്‍, കെ.എം.മാണി, കെ.എം.വേണുഗോപാല്‍, എം.കെ.മുനീര്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍. ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അടുത്ത മന്ത്രിസഭായോഗം പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും.
929.5 കോടി രൂപ ചെലവില്‍ ആറു ഘട്ടങ്ങളിലായി വിമാനത്താവള നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി.












Click it and Unblock the Notifications