ബജറ്റ് എയര്‍ലൈന്‍ ആവശ്യം തള്ളിയിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ബഡ്ജറ്റ് എയര്‍ലൈന്‍ തുടങ്ങുന്നത് സംബന്ധിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് എയര്‍ലൈന്‍ ആരംഭിക്കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ മൂന്നെണ്ണത്തിന് കേന്ദ്രം ഇളവ് നല്‍കേണ്ടത് ആവശ്യമാണ്. ഇക്കാര്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തിനുള്ള പദ്ധതിയും തയ്യാറാക്കിവരികയാണ്.
സ്വാതന്ത്രദിനത്തില്‍ പ്രഖ്യാപിച്ച വികസനപരിപാടികളില്‍ പലതും സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ സില്‍ പ്രോസസിംഗ് എംടെക് കോഴ്സ് തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications