ബസ് കത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റില്‍
കൊച്ചി: തമിഴ്നാട് സര്‍ക്കാര്‍ ബസ് തട്ടിയെടുത്ത് കളമശേരിയില്‍ വച്ച് കത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റിലായി. പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹീം സമദ് സെയ്ദാണ് അറസ്റിലായത്.
ഇയാള്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നും എന്നാല്‍ ഇതിനുവേണ്ട എല്ലാ സഹായങ്ങളും ഒരുക്കിക്കൊടുത്തതും ഇയാളാണെന്നും പൊലീസ് പറഞ്ഞു. സമദിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ബസ് കത്തിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലാകുന്ന മൂന്നാമത്തെയാളാണ് സമദ്.
മദനിയുടെ മോചനമാവശ്യപ്പെട്ടാണ് കഴിഞ്ഞ സപ്തംബര്‍ ഒന്‍പതിന് തമിഴ്നാട് കോര്‍പറേഷന്‍ ബസ് കളമശേരിയില്‍ വച്ച് കത്തിച്ചത്. സംഭവത്തിലെ പ്രധാനപ്രതിയായ രായിന്‍കാനകത്ത് ഉമ്മര്‍ ഫാറൂഖിനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications