ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചു; സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് രണ്ടുദിവസമായി തുടരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എന്‍.ശക്തന്‍ ബസുടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
മിനിമം ചാര്‍ജ് മൂന്നു രൂപയായി കൂട്ടിയിട്ടുണ്ട്. നവംബര്‍ 24 വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിരക്കുവര്‍ദ്ധന നിലവില്‍ വരും.
സ്വകാര്യബസുകളില്‍ കിലോമീറ്ററിന് ആറുപൈസ നിരക്കില്‍ 14 ശതമാനം വര്‍ദ്ധനവാണ് വരുത്തിയത്. ഫാസ്റ് പാസഞ്ചര്‍ ബസുകളുടെ നിരക്കില്‍ കിലോമീറ്ററിന് ഒമ്പത് പൈസ നിരക്കില്‍ 20 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ബുധനാഴ്ച ഗതാഗതമന്ത്രിയുടെ ചേംബറിലാണ് മന്ത്രിയും ബസുടമാ പ്രതിനിധികളുമായി ചര്‍ച്ച നടന്നത്.












Click it and Unblock the Notifications