Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് സമരം: ചര്‍ച്ചക്ക് മന്ത്രി ശക്തനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ബസ് സമരം തീര്‍ക്കുന്നത് സംബന്ധിച്ച് ബസുടമകളുമായി ചര്‍ച്ച നടത്താന്‍ നവംബര്‍ 23 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഗതാഗതമന്ത്രി എന്‍.ശക്തനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ബസ് നിരക്ക് വര്‍ദ്ധന സംബന്ധിച്ച് ഉപസമിതിയുടെ ശുപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ബസ് ഉടമകളുമായുള്ള ചര്‍ച്ചയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വകാര്യബസുകള്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം അവസാനിപ്പിക്കാനായി സര്‍ക്കാരും ബസുടമകളും ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+