മണിയപ്പന്റെ ഭാര്യയ്ക്ക് എന്‍ടിപിസിയില്‍ ജോലി നല്‍കും
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍കാര്‍ കൊലപ്പെടുത്തിയ ആലപ്പുഴ സ്വദേശി മണിയപ്പന്റെ ഭാര്യയ്ക്ക് കായംകുളത്തെ എന്‍ടിപിസിയില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മണിയപ്പന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിയപ്പന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായമായി നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കുടുംബത്തിന് സംസ്ഥാന സര്‍ക്കാരും സഹായം പ്രഖ്യാപിക്കും.
മണിയപ്പന്റെ മൃതദേഹം വ്യാഴാഴ്ച കൊച്ചിയിലെത്തിക്കും. മൃതദേഹം കാബൂളില്‍ നിന്ന് ദില്ലിയിലേക്കും ദില്ലിയില്‍ നിന്ന് നാട്ടിലേക്കും വിമാനമാര്‍ഗ്ഗം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications