കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമിക്കെതിരായ കൊക്കക്കോളയുടെ നഷ്ടപരിഹാര ഹര്‍ജി തള്ളി

  • By Staff
Google Oneindia Malayalam News

കൊച്ചി: മാതൃഭൂമി ദിനപത്രത്തില്‍ തങ്ങള്‍ക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കൊക്കക്കോള കമ്പനി നല്‍കിയ ഹര്‍ജി എറണാകുളം സബ്കോടതി തള്ളി.

2003 ഡിസംബര്‍ 21ന് മാതൃഭൂമി പത്രത്തില്‍ കൊക്കക്കോളയില്‍ കീടനാശിനിയടക്കമുള്ള വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനെതിരായാണ് കൊക്കക്കോള ഹര്‍ജി നല്‍കിയിരുന്നത്. വാര്‍ത്തയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോളയുടെ വില്‍പന തടയാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കൊക്കക്കോള ഉപേക്ഷിച്ച് ജനങ്ങള്‍ ഇളനീരിലേക്ക് തിരിയണമെന്ന സന്ദേശം വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതായും കോള കമ്പനി ആരോപിച്ചിരുന്നു.

കോള കമ്പനിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മാതൃഭൂമി ഹര്‍ജിയിന്മേല്‍ മറുപടി സമര്‍പ്പിച്ചിരുന്നു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും ശരദ് പവാറിന്റെ നേതൃത്വത്തില്‍ കോള പ്രശ്നത്തെ കുറിച്ച് പഠിച്ച ജോയന്റ് പാര്‍ലമെന്ററി കമ്മറ്റി റിപ്പോര്‍ട്ട്, ദില്ലിയിലെ ശാസ്ത്രപരിസ്ഥിതി വകുപ്പിന്റെ കണ്ടെത്തലുകള്‍, ശാസ്ത്രീയറിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്നും മറുപടിയില്‍ പത്രം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നവംബര്‍ 22 ചൊവ്വാഴ്ച കേസ് പരിഗണനക്കെടുത്തപ്പോള്‍ കോള കമ്പനിയുടെ വക്കീല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കോളയുടെ ഹര്‍ജി സബ്കോടതി ജഡ്ജി രജനി തള്ളിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X