തീരാവേദനയില്‍ മണിയപ്പന്റെ കുടുംബം
ചിങ്ങോലി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ മണിയപ്പന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയറിഞ്ഞ് മണിയപ്പന്റെ കുടുംബം തീരാവേദനയിലാഴ്ന്നു.
അധികൃതരില്‍ നിന്നും മണിയപ്പന്റെ മാതാപിതാക്കളായ രാമന്‍കുട്ടിയും (70) മണിയും (60) മകന്റെ മരണവാര്‍ത്തയറിഞ്ഞത് ഒരു നടുക്കത്തോടെയാണ്. മണിയപ്പന്റെ ഭാര്യയും രണ്ടു കുട്ടികളും അവരോടൊപ്പമുണ്ട്.
നവംബര്‍ എട്ടിന് മണിയപ്പന്റെ വരവിനായി കുടുംബം കാത്തിരുന്നെങ്കിലും മണിയപ്പന്‍ ജോലി ചെയ്യുന്ന കമ്പനിയായ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ മണിയപ്പനെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുകയാണുണ്ടായത്. ഒരിക്കലുമുണ്ടാകാത്ത മകന്റെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്ന് രാമന്‍കുട്ടി വേദനയോടെ പറഞ്ഞു.
കണ്ണീരിലും പ്രാര്‍ഥനയ്ക്കുമിടയിലും നല്ല വാര്‍ത്ത കേള്‍ക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു മണിയപ്പന്റെ കുടുംബം. കഴിഞ്ഞ രാത്രി മണിയപ്പന്‍ മരിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് വന്നപ്പോള്‍ കുടുംബം നടുങ്ങിയെങ്കിലും വാര്‍ത്ത ശരിയല്ലെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പില്‍ അവര്‍ ആശ്വാസം കണ്ടെത്തി. എന്നാല്‍ മകനെ കാത്തിരുന്ന മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനെ കാത്തിരുന്ന ഭാര്യക്കും അച്ഛനെ കാത്തിരുന്ന മക്കള്‍ക്കും തീരാവേദന നല്‍കി ഒടുവില്‍ മരണവാര്‍ത്തയെത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദും മണിയപ്പന്റെ വീട് സന്ദര്‍ശിച്ചേക്കും.












Click it and Unblock the Notifications