Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയപ്പന്‍ കൊല്ലപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കാണ്ഡഹാറില്‍ കാണപ്പെട്ട മൃതദേഹം താലിബാന്‍ തട്ടിക്കൊണ്ടുപോയ ആലപ്പുഴ സ്വദേശി മണിയപ്പന്റേതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥീരീകരിച്ചു. മണിയപ്പന്‍ കൊല്ലപ്പെട്ട വാര്‍ത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ഥിരീകരിച്ചതായി ഹരിപ്പാട് എംഎല്‍എ ടി.കെ. ദേവകുമാര്‍ അറിയിച്ചു.

മൃതദേഹം മണിയപ്പന്റെ ജന്മനാടായ ആലപ്പുഴയിലെത്തിക്കാനുള്ള നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നല്‍കിയ വിവരമനുസരിച്ച് മൃതദേഹം ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ വിമാനത്തില്‍ നവംബര്‍ 24 വ്യാഴാഴ്ച ദില്ലിയിലെത്തിക്കും. അതിനു ശേഷം കേരളത്തില്‍ കൊണ്ടുവരാനാണ് ശ്രമം. കേന്ദ്ര വിദേശകാര്യ വകുപ്പുമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസുമായും മുഖ്യമന്ത്രി ബന്ധപ്പെട്ടു.

മണിയപ്പന്‍ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിരുന്നു. ക്രൂരമായ രീതിയില്‍ കഴുത്തുമുറിച്ച നിലയിലാണ് മണിയപ്പന്റെ മൃതദേഹം കണ്ടെത്തിയിട്ടുള്ളതെന്ന് അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ധീരനായ ഒരു ഇന്ത്യാക്കാരനെ ക്രൂരമായ മരണമെന്ന മണിയപ്പന്റെ കൊലപാതകത്തെ വിശേഷിപ്പിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ പ്രവൃത്തി താലിബാന്റെയും അവര്‍ പ്രതിനിധീകരിക്കുന്ന ശക്തിയുടേയും ക്രൂരവും മനുഷ്യത്വരഹിതവുമായ സ്വാഭവമാണ് കാണിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയും വിദേശവകുപ്പുമന്ത്രിയും മണിയപ്പന്റെ വീട് സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബുധനാഴ്ച മണിയപ്പന്റേതിന് സാമ്യമുള്ള മൃതദേഹം കാണ്ഡഹാറിലെ മരുഭൂമിയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവിടെയെത്തിയ മണിയപ്പന്‍ ജോലി ചെയ്തിരുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ സംഘടനയുടെ പ്രതിനിധികളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+