എംജി കോളജില്‍ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി
തിരുവനന്തപുരം: എംജികോളജ് പരിസരത്ത് പൊലീസും എബിവിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറില്‍ മ്യൂസിയം സിഐ മോഹനന് ഗുരുതരമായി പരിക്കേറ്റു.
ചൊവാഴ്ച ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിവിപിക്കാരും ഇടത് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇതിനെതിരെ എബിവിപി നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് പൊലീസിനെതിരായ ആക്രമണത്തില്‍ കലാശിച്ചത്.
സമരക്കാരെ തുരത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംജി കോളജിനുള്ളില്‍ കയറി. പൊലീസിനെതിരെ എബിവിപിക്കാര്‍ നാടന്‍ ബോംബുകള്‍ എറിഞ്ഞു. പൊലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിക്കുകയും ചെയ്തു.
പൊലീസിനെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ കോളജിലെ വാതിലുകള്‍ പൂട്ടിയിട്ടു. കോളജിനുള്ളില്‍ നിന്ന് അമ്പതിലേറെ വിദ്യാര്‍ത്ഥികളെ കസ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.
എബിവിപിക്കാര്‍ നടത്തിയ ആക്രമണത്തില്‍ പരിസരത്തെ വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാട് പറ്റി.
പരിക്കേറ്റ സിഐ മോഹനന്‍നായരുടെ വലതു കാലിനാണ് പരിക്കുള്ളത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications