റാഗിംങ്ങ് പീഡനം: രഞ്ജിത്തിന് സസ്പെന്‍ഷന്‍
കോട്ടയം: റാഗിംങ്ങിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിലെ മുഖ്യപ്രതി രഞ്ജിത്തിനെ സസ്പെന്റ് ചെയ്തതായി എസ്എംഇ ഡയറക്ടറുടെ ചുമതലയുള്ള ഡോ.കെ.എം ജോസഫ് അറിയിച്ചു.
നവംബര്‍ 23 ബുധനാഴ്ച രാവിലെയാണ് രഞ്ജിത്തിനെ സസ്പെന്റ് ചെയ്തത്. അതേസമയം റാഗിംങ്ങിന്റെ പേരില്‍ നാലു വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അവരെ സസ്പെന്റ് ചെയ്തിട്ടില്ല. കേസ് രജിസ്റര്‍ ചെയ്തതായി ഔദ്യോഗിക വിവരം ലഭിക്കാത്തതിനാലാണ് ഇവരെ സസ്പെന്റ് ചെയ്യാത്തത്.
റാഗിംങ്ങ് സംഭവത്തിലെ പ്രതികള്‍ക്കനുകൂലമായി ഈ വിദ്യാര്‍ത്ഥിനികള്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതെത്തുടര്‍ന്ന് ഇവരും തന്നെ റാഗ് ചെയ്തിരുന്നതായി റാഗിംങ്ങിനിരയായ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications