സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം: സുധീരന്‍
മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മപരിശോധനക്കു തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. മലപ്പുറത്ത് മുഹമ്മദ് അബ്ദു റഹ്മാന്‍ അനുസ്മരണ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ ഇപ്പോഴും യുഡിഎഫിലുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പരാജയം തൊലിപ്പുറത്തെ നടപടികള്‍ കൊണ്ട് പരിഹരിക്കാവുന്നതല്ല. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതു ചെയ്തതു കൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. ജനവിശ്വാനം വീണ്ടെടുക്കണം. വികസനത്തില്‍ മുന്നേറ്റമുണ്ടായെങ്കിലും ജനാഭിപ്രായം അതിന് അനുകൂലമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
തനിക്കു പറയാനുള്ള കാര്യങ്ങള്‍ കെപിസിസിയില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications