സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ്: കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കും
തിരുവനന്തപുരം: ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് സ്ഥിരം പെര്‍മിറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സിഐടിയു അറിയിച്ചു.
നാലര വര്‍ഷത്തെ യുഡിഎഫ് ഭരണം ചരിത്രത്തിലെ ഏററവും വലിയ പ്രതിസന്ധിയിലേക്ക് കെഎസ്ആര്‍ടിസിയെ തള്ളിയിട്ടിരിക്കുകയാണ്. കോട്ടയം-കുമളി, എറണാകുളം-തേക്കടി റൂട്ടുകളില്‍ സ്വകാര്യബസുകളെ ഒഴിവാക്കി കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുരങ്കം വയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനായി നിയമഭേദഗതിയുണ്ടാക്കുമൈന്ന സര്‍ക്കാര്‍ സത്യവാങ്മൂലം ഇതാണ് തെളിയിക്കുന്നത്.
പ്രതിഷേധസമരങ്ങളുടെ ഭാഗമായി നവംബര്‍ 29ന് എല്ലാ കെഎസ്ആര്‍ടിസി യൂണിറ്റുകളിലും തൊഴിലാളികള്‍ ധര്‍ണ നടത്തുമെന്നും സിഐടിയു അറിയിച്ചു.












Click it and Unblock the Notifications