ഇറാക്കില്‍ ചാവേര്‍ ആക്രമണം: 21 മരണം
കിര്‍കുക്: വടക്കന്‍ ഇറാക്കി നഗരമായ കിര്‍കുകിലെ ഒരു മാര്‍ക്കറ്റില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റു.
ഇവിടെയുണ്ടായ ഒരു ചെറിയ സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാരുടെ വാഹനത്തിനു നേരെ ചാവേര്‍ തന്റെ വാഹനം ഇടിച്ചുകയറ്റുകയും ബോംബ് സ്ഫോടനം നടത്തുകയും ചെയ്യുകയായിരുന്നു.
മരിച്ചവരില്‍ മിക്കവരും പൊലീസുകാരാണ്. ഇരുപതോളം കടകളും അഞ്ച് കാറുകളും സ്ഫോടനത്തില്‍ തകര്‍ന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സ്ഫോടനം നടന്നത്.
ഏതാനും മണിക്കൂറുകള്‍ക്കു ശേഷമുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ മൂന്ന് ഇറാക്കി സൈനികര്‍ക്ക് പരിക്കേറ്റു. മറ്റൊരു ചാവേര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കിര്‍കുകിലെ ഒരു മിലിട്ടറി റോഡ്ബ്ലോക്കില്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്നാണ് സ്ഫോടനമുണ്ടായത്.












Click it and Unblock the Notifications