മണിയപ്പന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി
കാണ്ഡഹാര്‍: താലിബാന്‍ ബന്ദിയാക്കിയ മലയാളി മണിയപ്പന്റേതെന്ന് കരുതുന്ന മൃതദേഹം തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഒരു മരുഭൂമിയില്‍ കണ്ടെത്തിയതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തല വെട്ടിയ നിലയില്‍ കാണപ്പെട്ട മൃതദേഹം ദിലാരം ജില്ലയിലെ നിമ്രോസ് മേഖലയിലാണ് ഗ്രാമവാസികളാണ് കണ്ടെത്തിയത്. മൃതദേഹം ഒരു ഇന്ത്യക്കാരന്റേതു പോലെയുണ്ടെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞു.
താലിബാന്‍ വക്താവെന്ന് അവകാശപ്പെടുന്ന കാറി മുഹമ്മദ് യൂസഫ് അസോസിയേറ്റ് പ്രസുമായി സാറ്റലൈറ്റ് ഫോണില്‍ നടത്തിയ സംഭാഷണത്തില്‍ മൃതദേഹം കിടക്കുന്നതെന്ന് എവിടെയെന്ന് പറഞ്ഞിരുന്നു.
ഡ്രൈവറായ മണിയപ്പന്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയായ ബോര്‍ഡ്സ് റോഡ്സ് ഓര്‍ഗനൈസേഷന്‍ അഫ്ഗാനിസ്ഥാന്‍ വിട്ടില്ലെങ്കില്‍ മണിയപ്പനെ കൊല്ലുമെന്ന അന്ത്യശാസനത്തിന്റെ കാലാവധി ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഡ്രൈവറെ കൊല ചെയ്തുവെന്ന് ചൊവ്വാഴ്ച താലിബാന്‍ അവകാശപ്പെട്ടതായി യൂസഫ് അറിയിച്ചിരുന്നു. അതേ സമയം യൂസഫിന് താലിബാനുമായുള്ള ബന്ധം വ്യക്തമല്ല.












Click it and Unblock the Notifications