കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുവയസുകാരി കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു വയസുള്ള ബാലിക കൊല്ലപ്പെട്ടു. ഈ ബാലികയുടെ രണ്ട് സഹോദരിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പൂഞ്ചിലെ സുരന്‍കോട്ടിലെ പാഗ്ലയില്‍ ഹക്കീം ദിന്‍ എന്നയാളുടെ വീട്ടിലേക്ക് നവംബര്‍ 24 വ്യാഴാഴ്ച രാവിലെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഹക്കീമിന്റെ മൂന്നുവയസുളള മകള്‍ റാഫിയയാണ് കൊല്ലപ്പെട്ടത്. റോബിയ, റോബിന എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണം നടത്തിയ ഭീകരര്‍ക്ക് വേണ്ടി സൈനികര്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications