മണിയപ്പന്റെ വധത്തെ ലോക്സഭ അപലപിച്ചു
ദില്ലി: ആലപ്പുഴ സ്വദേശിയായ മണിയപ്പനെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയി വധിച്ച നടപടിയെ ലോക്സഭ അപലപിച്ചു.
നവംബര്‍ 24 വ്യാഴാഴ്ച സഭ ചേര്‍ന്നയുടനെ മണിയപ്പന്റെ ക്രൂരമായ കൊലപാതകത്തെ സഭ അപലപിക്കുന്നവെന്നും കൃത്യം നടത്തിയവരെ ശിക്ഷിച്ച് എളുപ്പത്തില്‍ നീതി ലഭ്യമാക്കണമെന്നും ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.
എന്നാല്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ പ്രശ്നം സഭയില്‍ ചര്‍ച്ച ചെയ്യാനാവുയെന്ന് പറഞ്ഞ് പ്രശ്നമുന്നയിക്കാനൊരുങ്ങിയ അംഗങ്ങളെ അദ്ദേഹം തടഞ്ഞു.












Click it and Unblock the Notifications