നീതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പട്ന: ബീഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നവംബര്‍ 24 വ്യാഴാഴ്ച ഗാന്ധിമൈതാനിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബൂട്ടാ സിംഗാണ് നിതീഷിന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്.
ബിജെപി സംസ്ഥാനപ്രസിഡന്റ് സുശീല്‍ കുമാര്‍ മോഡി ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു.
മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയി, ബിജെപി അധ്യക്ഷന്‍ എല്‍.കെ അദ്വാനി, അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍, ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ജെഡിയു പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ശരദ് യാദവ്, ബിജെപി നേതാവ് ഉമ ഭാരതി, ബിജെപി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, മുന്‍കേന്ദ്രമന്ത്രി സയീദ് ഷാനവാസ് ഹുസൈന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications