നിതീഷ്കുമാര്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും
പട്ന: ബീഹാര്‍ മുഖ്യമന്ത്രിയായി ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ്കുമാര്‍ നവംബര്‍ 24 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.
അദ്ദേഹത്തോടൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയുടെ ബീഹാര്‍ സംസ്ഥാന പ്രസിഡന്റ് സുശീല്‍കുമാര്‍ മോഡി ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും.
പട്നയിലെ ഗാന്ധി മൈതാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. 142 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭൂട്ടാസിംഗ് നിതീഷ്കുമാറിനെ അധികാരമേല്‍ക്കാന്‍ ക്ഷണിക്കുകയായിരുന്നു.
ബുധനാഴ്ച നടന്ന ജനതാദള്‍ യുനൈറ്റഡിന്റെയും എന്‍ഡിഎയുടെയും നിയമസഭാകക്ഷി യോഗങ്ങള്‍ നിതീഷ്കുമാറിനെ ഐക്യകണ്ഠേന നേതാവായി തിരഞ്ഞെടുത്തു.












Click it and Unblock the Notifications