പ്രിയാ ദത്ത് എംപിയായി സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: അന്തരിച്ച മുന്‍കേന്ദ്രമന്ത്രി സുനില്‍ ദത്തിന്റെ മകള്‍ പ്രിയാ ദത്ത് ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നവംബര്‍ 24 വ്യാഴാഴ്ചയാണ് പ്രിയ സത്യപ്രതിജ്ഞ ചെയ്തത്.
മുംബൈ നോര്‍ത്ത് വെസ്റ് ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് പ്രിയ തിരഞ്ഞെടുക്കപ്പെട്ടത്. ശിവസേനാ സ്ഥാനാര്‍ഥിയായ മധുകര്‍ സര്‍പോത്ദറെയാണ് പ്രിയ തോല്‍പ്പിച്ചത്.ിയാദത്തിന് 3,43,933 വോട്ടും മധുകര്‍ സര്‍പോത്ദറിന് 1,71,890 വോട്ടും ലഭിച്ചു.
സുനില്‍ ദത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടുത്തെ ലോക്സഭാ സീറ്റില്‍ ഒഴിവുവന്നത്.












Click it and Unblock the Notifications