എടിഎമ്മുകളിലൂടെ റെയില്‍വെ ടിക്കറ്റുകള്‍
ബാംഗ്ലൂര്‍: എടിഎമ്മുകളിലൂടെ റെയില്‍വെ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്ന സംവിധാനം റെയില്‍വെ ആരംഭിക്കുന്നു. തീവണ്ടികള്‍ ഓടുന്ന കൃത്യമായ സമയം സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അറിയിക്കുന്ന സംവിധാനവും തുടങ്ങും.
എടിഎമ്മുകളിലൂടെ റെയില്‍വെ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്ന സര്‍വീസിന്റെ പരീക്ഷണം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് സൗത്ത് വെസ്റേണ്‍ റെയില്‍വെ ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ബി.എം.മോദ്ഗില്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയാണ്. ഈ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് എളുപ്പം റദ്ദാക്കാനുമാവും.












Click it and Unblock the Notifications