തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടിലുലണ്ടായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ തീവണ്ടികളും സതേണ്‍ റെയില്‍വെ റദ്ദാക്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും റെയില്‍പാളങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലും മറ്റു പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
സേലം, കോയമ്പത്തൂര്‍, മധുര, കൂടല്ലൂര്‍, തിരുച്ചിറപ്പള്ളി, കൃഷ്ണഗിരി ജില്ലകളില്‍ കഴിഞ്ഞ 48 മണിക്കൂര്‍ അതിശക്തമായ മഴയാണ് പെയ്തത്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.












Click it and Unblock the Notifications