കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ-തിരുച്ചിറപ്പള്ളി റൂട്ടില്‍ തീവണ്ടി സര്‍വീസ് മുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുച്ചിറപ്പള്ളി: തീവണ്ടിപ്പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈ-തിരുച്ചിറപ്പള്ളി റൂട്ടിലെ തീവണ്ടി ഗതാഗതം തടസപ്പെട്ടു. തിരുച്ചിറപ്പള്ളിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയായി കാട്ടൂരിലും പുല്ലമ്പാടിക്കും ഇടയിലുള്ള പാളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്.

നവംബര്‍ 24 വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടു കൂടിയാണ് രാത്രി പട്രോളിംഗ് നടത്തിയിരുന്ന റെയില്‍വേ സംഘം വിള്ളല്‍ കണ്ടെത്തി അടുത്തുളള സ്റേഷനില്‍ വിവരമറിയിച്ചത്. കനത്ത മഴയെ തുടര്‍ന്നാണ് വിള്ളലുണ്ടായതെന്ന് കരുതുന്നു. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈക്കുള്ള വിവിധ തീവണ്ടികള്‍ പല സ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. ഗൂഡല്ലൂരില്‍ പലയിടത്തും റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് റോഡു മാര്‍ഗവും സഞ്ചരിക്കാന്‍ സാധിക്കുന്നില്ല.

മധുര-ചെന്നൈ വൈഗെ എക്സ്പ്രസും തിരുച്ചിറപ്പള്ളി-ചെന്നൈ പല്ലവന്‍ എക്സ്പ്രസും ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസ് തീവണ്ടിയും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-ചെന്നൈ അനന്തപുരി എക്സ്പ്രസ്, മധുര-ചെന്നൈ പാണ്ഡ്യന്‍ എക്സ്പ്രസ്, തിരുച്ചിറപ്പള്ളി-ചെന്നൈ റോക്ക്ഫോര്‍ട്ട് എക്സ്പ്രസ്, ചെന്നൈ-തെങ്കാശി എക്സ്പ്രസ് എന്നിവ വൈകിയാണ് ഓടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X