വോള്‍കര്‍ റിപ്പോര്‍ട്ട്: ദയാലിന് രേഖകള്‍ ലഭിച്ചു
ദില്ലി: വോള്‍കര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യാ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി വീരേന്ദ്ര ദയാലിന് യുഎന്‍ ആസ്ഥാനത്തു നിന്നും ആവശ്യമായ എല്ലാ രേഖകളും ലഭിച്ചു.
പോള്‍ വോള്‍കറും യുഎന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നനും എല്ലാ സഹകരണവും ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ദയാല്‍ പറഞ്ഞു. ഇന്ത്യാ സര്‍ക്കാരിന്റെ നിലപാട് ഉള്‍ക്കൊള്ളാന്‍ വോള്‍കര്‍ കമ്മിറ്റിക്കും യുഎന്‍ ജനറല്‍ സെക്രട്ടറിക്കും കഴിഞ്ഞിട്ടുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് ദയാല്‍ കൂട്ടിച്ചേര്‍ത്തു.
യുഎന്‍ ആസ്ഥാനത്തു നിന്നും ലഭിച്ച രേഖകള്‍ ദയാല്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും.












Click it and Unblock the Notifications