Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വിഭാഗം ബിജെപിക്കാര്‍ രാജഗോപാലിന്റെ വസതിയില്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം: ബിജെപിയുടെ ഒരു വിഭാഗം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിന്റെ തിരുവനന്തപുരത്തെ വസതിയില്‍ യോഗം ചേര്‍ന്നു.

ശ്രീധരന്‍പിള്ള ബിജെപി പ്രസിഡന്റ് സ്ഥാനം രാജി വച്ച സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീധരന്‍ പിള്ളയെ തന്നെ പ്രസിഡന്റായി നില നിര്‍ത്തുകയോ അല്ലെങ്കില്‍ പുതിയൊരാളെ തിരഞ്ഞെടുക്കുകയോ ചെയ്യണമെന്നാണ് യോഗത്തില്‍ പങ്കെടുത്ത ബിജെപി നേതാക്കളുടെ അഭിപ്രായമെന്ന് സൂചനകളുണ്ട്.

പ്രസിഡന്റാകാനുള്ള തന്ത്രങ്ങളാണ് രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വ്യാഴാഴ്ച ചര്‍ച്ച ചെയ്തതെന്നും ഇത് ഗ്രൂപ്പ് യോഗമാണെന്നും മറുവിഭാഗം ആരോപിച്ചു. എന്നാല്‍ തിമിര ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന രാജഗോപാലിനെ കാണാനാണ് എത്തിയതെന്ന് മുതിര്‍ന്ന നേതാവ് കെ.രാമന്‍പിള്ള പറഞ്ഞു. വിഭാഗീയ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും മറ്റ് വിവാദങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും രാമന്‍പിള്ള അറിയിച്ചു.

സംസ്ഥാന നേതാക്കളടക്കം എട്ടോളം പേര്‍ രാമന്‍പിള്ളയ്ക്കൊപ്പം രാജഗോപാലിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+